വീണ്ടും സംവിധാനത്തിന് ഒരുങ്ങുന്നുവെന്ന് പൃഥ്വിരാജ്; വിശദാംശങ്ങള്‍ ഉടന്‍

Prithviraj
Prithviraj

മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബിസിനസ് സ്വന്തമാക്കിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടന്‍ എന്ന നിലയില്‍ ഇരിപ്പിടം ഉറപ്പിച്ച ശേഷം സംവിധാനത്തിലേക്കുള്ള ആ ഗംഭീര കടന്നുവരവ് ഇന്ത്യയാകെ ശ്രദ്ധ പിടിച്ചുപറ്റി. ലൂസിഫറിന്‍റെ രണ്ടാം ഭാഗവും അതിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഈ ചിത്രം യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും ഏറെ കാത്തിരിക്കണമെന്നാണ് ഇപ്പോഴത്തെ വിവരം. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രവും പദ്ധതിയിടുന്നതായി പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും അടുത്ത സംവിധാന സംരംഭത്തെ കുറിച്ച് ആലോചന തുടങ്ങിയെന്നും വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

മകള്‍ അല്ലിയുടെ ഒരു കുട്ടിക്കഥയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ പൃഥ്വി ഇങ്ങനെ പറയുന്നു, ” ഈ ലോക്ക്ഡൌൺ സമയത്ത് ഞാൻ കേട്ട ഏറ്റവും മികച്ച സ്റ്റോറി ലൈൻ ഇതാണ്. ഒരു പകർച്ചവ്യാധിയുടെ നടുവിൽ ഇത് ചിത്രീകരിക്കുന്നതിന് സാധിക്കില്ലെന്ന് തോന്നിയതിനാൽ, ഞാൻ മറ്റൊരു സ്ക്രിപ്റ്റ് തിരഞ്ഞെടുത്തു. അതെ. വീണ്ടും ക്യാമറയ്ക്ക് പിന്നിൽ പോകാൻ ആലോചിക്കുന്നു. വിശദാംശങ്ങൾ‌ ഉടൻ‌ തന്നെ വരും”. പൃഥ്വി സംവിധായകനായി ഉടന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Prithviraj Sukumaran is once again gearing up to direct a film. He tweeted that the ‘details will follow soon’.

You may also like...

Leave a Reply

Your email address will not be published. Required fields are marked *