വന്‍ പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ വരുന്നുവെന്ന് പൃഥ്വിരാജ്

Prithviraj
Prithviraj

മറ്റ് ഭാഷകളിൽ ഭാഗ്യം പരീക്ഷിച്ച മലയാള സിനിമയിലെ ചുരുക്കം നായക നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. തമിഴ്, ഹിന്ദി ഭാഷകളിൽ ഒരുപിടി സിനിമകൾ ചെയ്ത അദ്ദേഹം അവിടത്തെ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. എന്തായാലും പൃഥ്വിരാജ് മലയാളത്തിന് പുറത്ത് ഒരു സിനിമയിൽ അഭിനയിച്ചിട്ട് കുറച്ച് കാലമായി. 2017 ൽ പുറത്തിറങ്ങിയ തപ്‌സി പന്നു നായകനായ ‘നാം ഷബാന’ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തെ ഇതര ഭാഷാ ചിത്രം. ഇപ്പോള്‍ പാന്‍- ഇന്ത്യന്‍ സ്വഭാവത്തിലുള്ള ഒരു ചിത്രത്തിലൂടെ വീണ്ടും മറ്റു ഭാഷകളിലേക്ക് എത്തുകയാണ് താരം.

കഴിഞ്ഞ ദിവസം, ഇൻസ്റ്റാഗ്രാമിൽ നടന്ന ഒരു സംവാദത്തിലാണ് എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ ഉടൻ അഭിനയിക്കുമെന്ന് താരം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റ ഔദ്യോഗിക പ്രഖ്യാപന വേളയിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തില്‍ പൃഥ്വി ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രബലമായി ഉയര്‍ന്നു കേള്‍ക്കുന്ന അഭ്യൂഹം. മണിരത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ആകും ഈ ചിത്രമെന്നും ചില ആരാധകര്‍ കണക്കുകൂട്ടുന്നു.

Prithviraj will essay a pivotal role in a pan-Indian movie soon. Awaiting official announcement soon.

You may also like...

Leave a Reply

Your email address will not be published. Required fields are marked *