നടന്‍ എന്ന നിലയില്‍ ബോളിവുഡിലും സുപരിചിതനാണ് പ്രിഥ്വിരാജ്. അയ്യാ, ഔറംഗസേബ്, നാം ഷബാന തുടങ്ങിയ ചിത്രങ്ങളില്‍ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രിഥ്വിരാജിന് ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. ഇതിനായുള്ള ചില ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന സൂചനയാണ് അടുത്തിടെ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിഥ്വി നല്‍കിയത്.
‘തീര്‍ച്ചയായും ഒരു ഹിന്ദി ചിത്രം പരിഗണനയില്‍ ഉണ്ട്. അധികം വൈകാതെ അത് സംഭവിക്കുമെന്നാണ് കരുതുന്നത്’ എന്നാണ് തന്റെ ബോളിവുഡ് സംവിധാന അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സ്വന്തം നിര്‍മാണ സംരംഭത്തിന് തുടക്കമിട്ട താരം സോണി പിക്‌ചേര്‍സുമായി ചേര്‍ന്നാണ് ആദ്യ ചിത്രം ‘9’വതരിപ്പിച്ചിട്ടുള്ളത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുന്നു.