പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്നബെന്‍ ഒന്നിക്കുന്ന ചിത്രം വരുന്നു
പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, മഞ്ജു വാരിയർ, അന്ന ബെൻ എന്നിവർ ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഛായാഗ്രാഹകനില്‍ നിന്ന് സംവിധായകനായി മാറിയ വേണു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപൻ ആണ്.റൈറ്റേഴ്സ് യൂണിയൻ ആണ് ചിത്രത്തിന്‍റെ നിര്‍മാണത്തിന് പിന്നില്‍ ഉണ്ടാകുക എന്നാണ് വിവരം.
അന്ന ബെൻ ഒഴികെ മറ്റ് മൂന്ന് പേരും മുന്‍പും വേണു സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ കന്നി സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദയ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മുന്നറിയിപ്പി’ൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ആന്തോളജി സിനിമ ‘ആണും പെണ്ണും’ ആണ് ആസിഫ് അലി വേണുവിന്‍റെ സംവിധാനത്തില്‍ അഭിനയിച്ച ചിത്രം.
Prithviraj Sukumaran, Asif Ali, Manju Warrier and Anna Ben are coming together for a film directed by cinematographer-turned-filmmaker Venu.