പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘കോള്‍ഡ് കേസ്’-ന്‍റെ ചിത്രീകരണം ആരംഭിച്ചു. പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. അരുവി എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. ജനഗണമന എന്ന ചിത്രത്തിന്‍ അവസാന ഷെഡ്യൂളിനു ശേഷം കോവിഡ് ബാധിതനായ പൃഥ്വി രോഗമുക്തനായിട്ടുണ്ട്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി പൃഥ്വി ഉടന്‍ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
Prithviraj starrer Cold Storage started rolling. The Thanu Balak directorial is an investigation thriller. Aditi Balan essaying the female lead.