പൃഥ്വിയുടെ ‘കോള്‍ഡ് കേസ്’ ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍
പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘കോള്‍ഡ് കേസ്’ ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഒടിടി റിലീസായി എത്തും. ജൂണ്‍ 30ന് ചിത്രം എത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. വലിയൊരു തുകയ്ക്കാണ് ചിത്രം ആമസോണ്‍ ഏറ്റെടുത്തതെന്നാണ് വിവരം.
പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി ബാലനാണ് നായിക. ചിത്രത്തില്‍ ഏറെക്കാലത്തിനു ശേഷം ക്ലീന്‍ ഷേവ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. നേരത്തേ ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് ലക്ഷ്യമിട്ടിരുന്നതാണ്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം അജയന്‍ ചാലിശ്ശേരി.
Prithviraj starrer ‘Cold case’ will have a direct OTT release on Jun 3oth via Amazon Prime. The Thanu Balak directorial is an investigation thriller. Aditi Balan essaying the female lead.