‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രത്തിന്റെ പേരിലും തിരക്കഥയുടെ പേരിലും വാദ പ്രതിവാദങ്ങളില്‍ ഇടം നേടിയ ‘കടുവ’ ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നു തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റര്‍. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് ഒരു മാസ് ചിത്രവുമായി തിരിച്ചെത്തുന്നു എന്നതായിരുന്നു ഹൈലൈറ്റ്. എന്നാല്‍ ഇക്കഴിഞ്ഞ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രവും ഇതേ കഥാപാത്രത്തെയും സമാന സംഭവങ്ങളെയും ആസ്പദമാക്കിയാണ് എന്ന വിവരമാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്.
#Kaduva
Kaduva Movie Shaji Kailas Jinu V Abraham Thaman S Ravi K.Chandran ISC #SupriyaMenon Listin Stephen Magic Frames Prithviraj Productions #RollingSoonPosted by Prithviraj Sukumaran on Sunday, 4 October 2020
‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രത്തിന്റെ പേരിന് തനിക്ക് കോപ്പി റൈറ്റ് ഉണ്ടെന്നും ഈ പേരിലും എസ്ജി 250 എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ തിരക്കഥയിലും സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരുന്ന സുരേഷ് ഗോപി ചിത്രം ജിനുവിന്റെ പരാതിയില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. മാത്യൂസ് 2013 മുതല്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ആളാണെന്നും മാത്യൂസിന് സംവിധാനം ചെയ്യാനായും ഈ കഥ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ജിനു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന പേര് നല്‍കി ആ യഥാര്‍ത്ഥ വ്യക്തിത്വത്തിന്റെ അനുഭവങ്ങളെ സിനിമയാക്കാന്‍ ആദ്യം ഒരുങ്ങിയത് രണ്‍ജി പണിക്കരാണ്. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2000ല്‍ പ്രഖ്യാപിക്കപ്പെട്ട ‘വ്യാഘ്രം’ ആയിരുന്നു ഇത്. ഈ സിനിമ യാഥാര്‍ത്ഥ്യമായില്ല. കുറുവച്ചന്റെ മറ്റൊരു കഥയില്‍ ഊന്നല്‍ നല്‍കുന്ന തിരക്കഥ ലഭിച്ചുവെന്ന് ഷാജി കൈലാസ് അറിയിച്ചപ്പോള്‍ ഷാജിയുടെ തിരിച്ചുവരവിന് കളമൊരുക്കാനായി താന്‍ അനുമതി നല്‍കുകയായിരുന്നു എന്ന് രണ്‍ജി പണിക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെല്ലാം പിന്നാലെയാണ് കടുവയുടെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. നേരത്തേ ‘അയല്‍വാശി’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അടുത്തതായി ജോയ്ന്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കടുവ ആദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Prithviraj starer Kaduva will be rolling soon as per the new poster released. The Shaji Kailas directorial was written by Jinu V Abraham. Prithi as Kaduvakkunnel Kuruvachan.