New Updates

പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചു, ആദ്യ സിനിമ ഉടൻ

ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച പൃഥ്വിരാജ് പുതിയ നിർമാണ കമ്പനി പ്രഖ്യാപിച്ചു.
‘കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിൽ ആയിരുന്നു. ഇപ്പോൾ… അത് നിങ്ങളുമായി പങ്കുവയ്ക്കാൻ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിർമാണ കമ്പനി കൂടി!

എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാൻ ഒരു വർഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിർമാണ മേഖലക്ക് ഒരു പുത്തൻ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങൾ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാൻ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മൾ എങ്ങനെ ഒരു പടി കൂടുതൽ അടുക്കുന്നു?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തുടർന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
എന്നെ ഞാൻ ആക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിർമാണ മേഖലയിലേക്ക് കടന്നു വന്നപ്പോൾ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാർക്ക് നന്ദി പറഞ്ഞു കൊണ്ട്,
സുപ്രിയയും ഞാനും അഭിമാനപൂർവം അവതരിപ്പിക്കുന്നു,
പൃഥ്വിരാജ് പ്രൊഡക്ഷൻസ്’

Previous : പി ഐ മുഹമ്മദ് കുട്ടിക്ക് അവസരമുണ്ടോ? മമ്മൂട്ടി പണ്ട് നല്‍കിയ പരസ്യം വൈറല്‍

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *