‘ബ്രോ ഡാഡി’ ക്രിസ്മസിന് എത്തിയേക്കും

Bro Daddy
Bro Daddy

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’ ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയേക്കും. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ ഇരുവരും ഈ ചിത്രത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഷൂട്ടിംഗിന് തുടക്കമിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബ്രോ ഡാഡി പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും മോഹന്‍ലാല്‍ ബറോസിലേക്ക് തിരിച്ചെത്തുക.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബ്രോഡാഡിയില്‍ മറ്റൊരു മുഖ്യ വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. സൌബിന്‍ ഷാഹിര്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നറായിട്ടാണ് ‘ബ്രോ ഡാഡി’ എത്തുന്നത്. ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനും പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും കാത്തിരിക്കണം. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രത്തിനുള്ള ആശയവുമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

Prithviraj Sukumaran directorial Mohanlal starer ‘Bro Daddy’ eyeing Xmas release. Meena, Kalayani Priyadarshan, Soubin Shahir will be in the star cast.

You may also like...

Leave a Reply

Your email address will not be published. Required fields are marked *