പ്രിഥ്വിരാജിന്റെ കന്നി സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മുരളീ ഗോപിയുടെ തിരക്കഥയില്‍ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിനായി ലൊക്കേഷനുകള്‍ ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് പ്രിഥ്വി. തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മഞ്ജു വാരിയരാ ണ് ലുസിഫെറിൽ നായികയാകുന്നത്. ഒരു പ്രമുഖ യുവ താരവും ചിത്രത്തിലുണ്ടാകും. ടോവിനോ തോമസാണ് ഇതെന്നാണ് സൂചന.