തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രിഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും നായകന്‍മാരാകും. അനാര്‍ക്കലി എന്ന പ്രിഥ്വിരാജ് ചിത്രത്തിലൂടെയാണ് സച്ചി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് പുതിയ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഒഫീഷ്യല്‍ പ്രഖ്യാപനം ഉടനുണ്ടാകും.
പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം 9 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. നവംബര്‍ അവസാനമോ ഡിസംബറിലോ ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുക.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ