ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് മുഖ്യ വേഷത്തില്‍ എത്തും. ജോണ്‍ പോളും അരുണ്‍ലാലും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ആഷിഖ് ഉസ്മാനാണ് നിര്‍മിക്കുന്നത്. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് ഒരുക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രിലോടെ ആരംഭിക്കുമെന്നാണ് വിവരം.
മാസ് എന്‍റര്‍ടെയ്നര്‍ ശൈലിയിലുള്ള ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍ കേരളത്തിന് പുറത്തായിരിക്കും. നിമിഷ് രവി ക്യാമറയും വിഷ്ണു വിജയ് സംഗീതവും നിര്‍വഹിക്കുന്നു. ചേതന്‍, ബെന്നി ദയാല്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Prithviraj essaying the lead role in Johnpaul George’s next. The movie will start rolling from this April.