അനാര്‍ക്കലിയിലൂടെ സംവിധായകനായി അരങ്ങേറിയ തിരക്കഥാകൃത്ത് സച്ചി വീണ്ടും സംവിധാനത്തിലേക്ക് തിരിയുന്നു. സച്ചി രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രിഥ്വിരാജും ബിജുമേനൊനുമാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. അയ്യപ്പനും കോശിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനായി ഒരു വര്‍ഷത്തോളം പ്രിഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഇടവേളകളില്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേര്‍സ് ഡേ പൂര്‍ത്തിയാക്കും. സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോല്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പ്രിഥ്വിരാജ് ഏറ്റെടുത്തിട്ടുണ്ട്.