മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിന്‍റെ. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന പൃഥ്വിരാജ് സെറ്റില്‍ ജോയിന്‍ ചെയ്തു. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്.
ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ഏറെ ഭാഗങ്ങള്‍ കൊച്ചിയിലെ നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. പോര്‍ച്ചുഗല്‍, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് വിവരം. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. മുഖ്യ വേഷമായ ബറോസിനെ കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ തന്നെയായിരിക്കും.
‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Prithviraj joined in Mohanlal’s directorial debut Barozz. The Magnum Opus scripted by Jijo Punnoose has Mohanlal himself in title role.