Select your Top Menu from wp menus
New Updates

ഫൈനല്‍ രൂപത്തില്‍ മനസില്‍ എമ്പുരാന്‍ കണ്ട ആദ്യ ദിവസം, പൃഥ്വിരാജില്‍ നിന്ന് പുതിയ അപ്ഡേറ്റ്

പൃഥ്വിരാജ് സംവിധാനം ചെയ്ത് എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ തുടര്‍ച്ചയായി എത്തുന്ന ‘എമ്പുരാന്‍’സംബന്ധിച്ച് പുതിയ അപ്ഡേറ്റ്. തിരക്കഥാകൃത്ത് മുരളി ഗോപി തയാറാക്കിയ രൂപരേഖ തന്‍റെ മനസില്‍ എമ്പുരാന്‍റെ എഡിറ്റിംഗും കളര്‍ കറക്ഷനും കഴിഞ്ഞ രൂപം കാണുന്ന തരത്തിലേക്ക് എത്തിയെന്നാണ് പൃഥ്വി പറയുന്നത്. ആ തരത്തില്‍ മനസില്‍ എമ്പുരാന്‍ കണ്ട ആദ്യ ദിവസമായിരുന്നു ഇന്നലെ എന്നാണ് പൃഥ്വി പറയുന്നത്. മുരളി ഗോപിക്കൊപ്പമുള്ള ഒരു ഫോട്ടോയൊടൊപ്പമാണ് താരം ഈ വിവരം പങ്കുവെച്ചത്. കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായും ആഗോള തലത്തില്‍ ഖുറേഷി അബ്രഹാം എന്ന രഹസ്യസ്വഭാവമുള്ള വ്യക്തിത്വമായും നില്‍ക്കുന്ന കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ എമ്പുരാനില്‍ കൂടുതല്‍ വെളിവാക്കപ്പെടും.


ലൂസിഫറിന് മുന്‍പും പിന്‍പും ചേര്‍ന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്‍. രാവും പകലും മനസ്സില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ സുപ്രിയ പറയുന്നത് എന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. നടന്‍ എന്ന നിലയില്‍ ചെയ്യാവുന്ന അഞ്ച് ചിത്രങ്ങളെങ്കിലും പൃഥ്വിക്ക് എമ്പുരാനായി ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Prithviraj is started to form final visuals of Mohanlal’s Empuraan in his mind. The Prithviraj directorial penning by Murali Gopi is the 2nd installment in Lucifer Franchise.

Related posts