അകാലത്തില്‍ അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടേതായി വീണ്ടും ഒരു ചിത്രം എത്തുന്നു. സച്ചി എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയില്‍ അദ്ദേഹത്തിന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച തിരക്കഥയില്‍ അദ്ദേഹത്തിന്‍റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കും. ‘വിലയത്ത് ബുദ്ധ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനായി എത്തുന്നത്. പൃഥ്വിയോടൊപ്പം ലൂസിഫറില്‍ സംവിധാന സഹായി ആയും ജയന്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ജയന്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ അതിന്‍റെ എഴുത്ത് തുടങ്ങും മുമ്പ് ആകസ്മികമായി സച്ചിയുടെ മരണം സംഭവിക്കുകയായിരുന്നു.
Last script of late writer / director Sachy will be filmed in the direction of Jayan Nambiar. Prithviraj will essay the lead in the movie titled ‘Vilayath Budha’