മഹാനടനൊപ്പം സ്വന്തം അമ്മയെ സംവിധാനം ചെയ്ത സന്തോഷത്തില്‍ പൃഥ്വിരാജ്

മഹാനടനൊപ്പം സ്വന്തം അമ്മയെ സംവിധാനം ചെയ്ത സന്തോഷത്തില്‍ പൃഥ്വിരാജ്

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ അവസാന ഘട്ടത്തിലാണ്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷുട്ടിംഗ് തെലങ്കാനയിലേക്ക് മാറ്റിയത്. ഇപ്പോള്‍ ഈ ഷൂട്ടിംഗില്‍ തനിക്ക് ലഭിച്ച ഒരു അപൂര്‍വ ഭാഗ്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘എക്കാലത്തെയും മഹത്തായ നടനൊപ്പം ഏറ്റവും മികച്ച അമ്മയെ ഒരു ഫ്രെയ്മില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ച നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി പുതിയ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചത്.


ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബ്രോഡാഡിയില്‍ മറ്റൊരു മുഖ്യ വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. സൌബിന്‍ ഷാഹിര്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നറായിട്ടാണ് ‘ബ്രോ ഡാഡി’ എത്തുന്നത്. ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്.

Prithviraj Sukumaran directed his mother Mallika Sukumaran and Mohanlal in a single frame for ‘Bro Daddy’. Meena, Kalyani Priyadarshan, Soubin Shahir will be in the star cast.

Latest Starbytes Upcoming