പൃഥ്വിയും ജോജുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ‘സ്റ്റാര്‍’

പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സ്റ്റാര്‍’ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ചിത്രത്തില്‍ ഉടനീളം ശബ്ദ സാന്നിധ്യമായി പൃഥ്വി ഉണ്ടാകും എങ്കിലും ഏതാനും രംഗങ്ങളില്‍ മാത്രമാണ് നേരിട്ടെത്തുക എന്നാണ് വിവരം. അബാം മൂവിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ‘ബെസ്റ്റ് ഓഫ് മിത്ത്‌സ്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.

ജനങ്ങളുടെ അന്ധവിശ്വാസങ്ങളും കാഴ്ചപ്പാടുകളും പല രീതിയില്‍ കാണിക്കുക എന്നതാണ് ഇത് അടിസ്ഥാനമാക്കുന്നത് എന്നാണ് സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചത്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്ക് എത്തും. .

സുവിന്‍ എസ് സോമശേഖരന്‍ ആണ് തിരക്കഥ ഒരുക്കിയത്. ഹരിനാരായണന്‍ ഒരുക്കുന്ന വരികള്‍ക്ക് എം ജയചന്ദ്രനു

Latest Upcoming