കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ്. തീര്‍പ്പ് എന്ന പേരിലെത്തുന്ന ചിത്രത്തില്‍ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും ഒപ്പം മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നാണ് നിർമ്മാണം നിര്‍വഹിക്കുന്നത്. ഫെബ്രുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.
മുരളി ഗോപിയുടെ സംവിധാനത്തില്‍ രതീഷ് അമ്പാട്ട് ഒരുക്കിയ കമ്മാരസംഭവം തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായം സ്വന്തമാക്കി. ഈ ചിത്രത്തിന് ശേഷം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ തിരക്കഥയുടെ അവസാന മിനുക്കുപണികളിലേക്ക് നീങ്ങുമെന്നാണ് മുരളി ഗോപി വ്യക്തമാക്കിയിട്ടുള്ളത്.
Prithviraj and Indrajith joins in Ratheesh Ambatt directorial Theerppu. Murali Gopi penning for this.