മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യാനുള്ളള പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം. ‘പ്രൈം റീല്‍സ്’ന്‍റെ ലോഗോ ക്രിസ്മസ് ദിനത്തില്‍ ലോഞ്ച് ചെയ്തു. താരങ്ങള്‍ അടക്കമുള്ള 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലോഗോ പുറത്തിറക്കിയത്യ
എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകള്‍ റിലീസ് ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതുവര്‍ഷത്തില്‍ ജനുവരി 1ന് ആദ്യ ചിത്രം റിലീസ് ചെയ്യും. പ്രൊഫ: പ്രകാശ് പോള്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍’ ആണ് പ്രൈം റീല്‍സില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സൈജു കുറുപ്പ്, മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്.
കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായ Aeon New Release Pvt Ltd എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നില്‍. ആന്‍ഡ്രോയ്ഡ് ഫോണ്‍, ഐ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലുടെ സിനിമകള്‍ ആസ്വദിക്കാം. www.primereels.com എന്ന വെബ്‌സൈറ്റിലൂടെയും സിനിമകള്‍ കാണാം.
ജയ് ജിതിന്‍ സംവിധാനം ചെയ്ത് ദുര്‍ഗ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അഭിജ ശിവകല, പ്രാര്‍ത്ഥന സന്ദീപ്, നഹൃന്‍ നവാസ് എന്നിവര്‍ അഭിനയിക്കുന്ന ‘കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു’ ആണ് പ്രൈം റീല്‍സിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എം.എ നിഷാദ്, സുധീര്‍ കരമന, അനു ഹസന്‍, പാര്‍വതി രതീഷ് എന്നിവര്‍ അഭിനയിക്കുന്ന ‘വാക്ക്’ മൂന്നാമത്തെ റിലീസ് ചിത്രമായെത്തും.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘സുമേഷ് ആന്‍ഡ് രമേഷ്’ ആണ് നാലാമത്തെ ചിത്രം.
‘Prime Reels’ is the new OTT platform for Malayalam films. Guardian, Confessions of Kukku,Vaakku, Sumesh and Ramesh will be 1st months releases.