മേക്കപ്പ്മാനുമായി ലൊക്കേഷനില്‍ വഴക്കിട്ടെന്നും അയാളെ അപമാനിച്ചെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേ നടി പ്രയാഗ രംഗത്ത്. പിടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തില്‍ സെറ്റില്‍ നടന്ന സംഭവത്തെ കുറിച്ച് മനോരമാ ഓണ്‍ലൈനിനോടാണ് താരം മനസ് തുറന്നത്. തീരേ മേക്കപ്പ് ഇല്ലാത്ത ഒരു കഥാപാത്രമാണ് ചിത്രത്തില്‍. സംവിധായകന്‍ മുഖം ഒന്നു കൂടി ഡള്‍ ആക്കണമെന്നുംൃ പറഞ്ഞു. സാധാരണയായി താന്‍ സ്വയമോ, കൂടെയുള്ള ആരെങ്കിലുമോ ആണ് ഇത് ചെയ്യാറ്. എന്നാല്‍ ഇതിനാവശ്യമായ ഷേയ്ഡ്‌സ് കൈവശമില്ലാതിരുന്നതിനാല്‍ സംവിധായകന്റെ നിര്‍ദേശമനുസരിച്ച് അയാളെ മേക്കപ്പ് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.
റോഡിന്റെ വശത്തിരുന്ന് മേക്കപ്പ് ചെയ്യവേ നിരന്തരം അപമാനിക്കുന്ന തരത്തിലായിരുന്നു അയാളുടെ സംസാരം. നീയൊക്കെയാരാന്നാ വിചാരം തുടങ്ങി അയാള്‍ വളരേ മോശമായി സംസാരിച്ചു. ഷോട്ട് മുടങ്ങേണ്ടെന്ന് കരുതി താനത് ഇഷ്യൂവാക്കിയില്ല. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ അമ്മയോട് പറഞ്ഞു. അമ്മ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു എന്നാണ് പറഞ്ഞത്. പിന്നീട് എന്നെയും കൂട്ടി അയാളോട് ഇക്കാര്യം ചോദിച്ചു.
‘ അങ്ങനെ മകള്‍ പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കുമോ’ എന്നായിരുന്നുഅയാളുടെ മറുപടി. എന്തെങ്കിലും ഉണ്ടെങ്കില്‍ സംവിധായകനോട് ചോദിക്കണമെന്നായി.
അമ്മയോട് അപമര്യാദയായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ‘മിസ്റ്റര്‍ നിങ്ങള്‍ മര്യാദ കാണിക്കണം’ എന്ന്.
‘നീ കൈ ഒന്നും ചൂണ്ടാന്‍ നില്‍ക്കല്ലേ… പ്രയാഗ നീ വെറും ഒരു പെണ്ണാണ്’ എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട നോട്ടം നോക്കി പറഞ്ഞു.
. ‘ഞാന്‍ നിങ്ങള്‍ക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാനിത് എടുത്ത് മാറ്റാന്‍ പോകുന്നില്ല. ഞാന്‍ ഒരു പെണ്ണാട’ എന്ന് തിരിച്ചു പറയുകയായിരുന്നുവെന്ന് പ്രയാഗ പറയുന്നു. ഇതോടെ കുപിതനായ ഇയാള്‍ വലതുകൈ പിടിച്ച് തിരിക്കുകയും ഇടതു കൈയില്‍ ഇടിക്കുകയും ചെയ്തു. ഒടുക്കം പലരും അയാളെ പിടിച്ചുമാറ്റി. സെറ്റില്‍ സംവിധായകന്‍ ഉള്‍പ്പെട്ട് പ്രശ്‌നം പരിഹരിക്കുകയും അയാള്‍ പരസ്യമായി മാപ്പു പറയുകയും ചെയ്തു.
കേസാകുമെന്ന് ഭയന്നാകും അയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ഫേസ്ബുക്കിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഇതിനെതിരേ കേസിന് പോകാന്‍ ഒരുങ്ങിയെന്നും താരം കൂട്ടിച്ചേര്‍ത്തു. താരസംഘടനയായ അമ്മ ഇക്കാര്യത്തില്‍ തന്റെ കൂടെയുണ്ട്. അവര്‍ ഇടപെട്ട് വിവാദ പോസ്റ്റുകള്‍ നീക്കിയെന്നും അമ്മ പ്രശ്‌നം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു.
Tags:prayaga martinpt kunju muhhammedViswasapoorvam Mansoor