പ്രയാഗ മാര്‍ട്ടിന്‍ പുതു തലമുറയില്‍ പ്രിയങ്കരിയായി വളര്‍ന്നു വരുന്ന നടിയാണ്. ജയസൂര്യ നായകനായ സിദ്ദിഖ് ചിത്രം ഫുക്രിയിലാണ് താരം അവസാനമായി നായികയായത്. പ്രയാഗയുടെ ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവം പുറത്തുവന്നത് ചിലര്‍ക്കിടയില്‍ നടിയോട് അലോസരമുണ്ടാക്കിയിരിക്കുകയാണ്.
ലൊക്കേഷനില്‍ മേക്കപ്പ്മാനുമായി പ്രയാഗ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും തല്ലാനെന്ന രീതിയില്‍ കൈയോങ്ങുകയും ചെയ്‌തെന്നാണ് പ്രചരിക്കുന്നത്. സംവിധായകന്‍ പ്രയാഗയുടെ മേക്കപ്പ് കൂടുതലാണെന്നും മുഖത്തെ ടോണ്‍കുറയ്ക്കണമെന്നും പറഞ്ഞതനുസരിച്ചാണേ്രത മേക്കപ്പ്മാന്‍ എത്തിയത്. എന്നാല്‍ പ്രയാഗയും പ്രയാഗയുടെ അമ്മയും ഇതിന് അനുവദിക്കാതെ മൊത്തം യൂണിറ്റിനു മുന്നില്‍ മേക്കപ്പ്മാനെ ശകാരിച്ചു എന്ന രീതിയിലാണ് ഈ സംഭവം അപ്പോള്‍ ലൊക്കേഷനിലുണ്ടായിരുന്ന ചിലര്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. കൈ ചൂണ്ടി സംസാരിക്കരുതെന്ന് പറഞ്ഞ മേക്കപ്പ് മാനോട് പിന്നീട് കൈയോങ്ങി സംസാരിക്കാന്‍ താരം മുതിര്‍ന്നെന്നും പിന്നീട് മേക്കപ്പ്മാന്‍ മാപ്പു പറഞ്ഞെന്നും ആര്‍ട്ട് ഡയറക്റ്റര്‍ ഗിരീശ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിനു പിന്നാലെ താരത്തെ അധിക്ഷേപിച്ചു കൊണ്ടും വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി.
Tags:prayaga martin