മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള പ്രേം നസീർ മാധ്യമ പുരസ്‌കാരം പ്രതീഷ് ശേഖറിന്

മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള പ്രേം നസീർ മാധ്യമ പുരസ്‌കാരം പ്രതീഷ് ശേഖറിന്

നാലാമത് പ്രേം നസീർ ദൃശ്യ അച്ചടി മാധ്യമ അവാർഡിൽ മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള അവാർഡ് മലയാള സിനിമാ പി ആർ ഓയും മാധ്യമ പ്രവർത്തകനുമായ പ്രതീഷ് ശേഖറിനു സമ്മാനിച്ചു. തിരുവന്തപുരത്തു ഇന്നലെ നടന്ന ചടങ്ങിൽ പ്രശസ്ത അഭിനേത്രി കെ. ആർ. വിജയ പ്രേം നസീർ പുരസ്കാര പത്രവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രേംനസിർ മാധ്യമ അവാർഡും പ്രതീഷിന് കൈമാറി.

പ്രേം നസീറിന്‍റെ മുപ്പത്തി മൂന്നാം ചരമവാർഷിക ദിനാചരണം സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.വി ശശി എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ജി ആർ അനിൽ , ശിവൻകുട്ടി മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി,അയിലം ഉണ്ണികൃഷ്ണൻ , പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ്, ബാലു കിരിയത്ത്, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

Pratheesh Sekhar bagged the Prem Naseer media award for best film reporter.

Latest Starbytes