തമിഴില്‍ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന പ്രശാന്തിന് പക്ഷേ ദീര്‍ഘകാലം താരപദവിയില്‍ തുടരാനായിരുന്നില്ല. പെരുന്തച്ചനിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിട്ടുള്ള പ്രശാന്ത് ഒരിടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ ഏറെ തിളങ്ങിയ അന്ധാധുനിന്റെ തമിഴ് പതിപ്പില്‍ പ്രശാന്ത് മുഖ്യ വേഷത്തില്‍ എത്തും. പ്രശാന്തിന്റെ അച്ഛന്‍ ത്യാഗരാജനാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ ചിത്രം റീമേക്ക് ചെയ്യാനുള്ള താല്‍പ്പര്യം നടന്‍ ധനുഷും പ്രകടമാക്കിയിരുന്നു.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളില്‍ തീരുമാനമായിട്ടില്ല. സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരെയും പ്രധാന താരങ്ങളെയും നിശ്ചയിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അന്ധാധുനിലെ പിയാനൊ വാദകനായ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആയുഷ്മാന്‍ ഖുറാന മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. പ്രശാന്ത് മുമ്പ് തന്നെ പിയാനൊയില്‍ വൈദഗ്ധ്യമുള്ളയാളാണ്. രാംചരണ്‍ നായകനായി എത്തിയ വിനയ വിധേയ രാമ എന്ന തെലുങ്ക് ചിത്രത്തിലാണ് പ്രശാന്ത് അവസാനമായി അഭിനയച്ചിട്ടുള്ളത്.
Actor Prashanth will play the lead in Andhadhun Tamil remake. His father Thyagarajan acquired the remake rights.