Select your Top Menu from wp menus
New Updates

കെജിഎഫ് സംവിധായകന്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം ‘സലാര്‍’

കെജിഎഫ് സീരീസിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘സലാര്‍’എന്നു പേരിട്ടിക്കുന്ന ചിത്രം കെജിഎഫിന്‍റെ നിര്‍മാതാക്കളായ ഹോം ബാലെ ഫിലിംസ് ആണ് ഒരുക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങും. 2021 ജനുവരിയില്‍ സലാറിന്‍റെ ചിത്രീകരണം ആരംഭിക്കും.

രാധേ ശ്യാം ആണ് പ്രഭാസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇതിന് പുറമെ ആദി പുരുഷ്, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും പ്രഭാസിന്‍റേതായി അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.

KGF director Prashanth Neel’s next will have Prabhas in the lead role. The multilingual film ‘Salaar’ will start roiling soon.

Related posts