പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം മേയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലറിന്റെ തിരക്കഥയും ജീത്തു തന്നെയാണ് കൈകാര്യം ചെയ്തത്. ജനുുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നതെങ്കിലും ചില കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ മുന്നോട്ടുപോകുമോയെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗിന് തയാറെടുക്കുകയാണ് ജീത്തുജോസഫ് എന്നാണ് ലഭിക്കുന്ന വിവരം.
ഒരു സീരിയല്‍ കില്ലറെ പിന്തുടരുന്ന യുവാവിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് സൂചന. ആദ്യ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മാത്രം അടുത്ത പ്രൊജക്റ്റുകള്‍ ഏറ്റെടുത്താല്‍ മതിയെന്ന തീരുമാനത്തിലാണ് പ്രണവ് മോഹന്‍ലാല്‍.
Tags:jeethu josephpranav mohanlal