പ്രണവ് മോഹന്‍ലാല്‍ തന്റെ അടുത്ത ചിത്രത്തിനായി ഒപ്പുവെച്ചുവെന്ന് സൂചന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ യുവതാരമായുള്ള കരിയര്‍ വിജയകരമായി തുടങ്ങിയ പ്രണവിന്റെ രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്തിടെയാണ് റിലീസ് ചെയ്തത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയപ്പെടുകയായിരുന്നു. ആദ്യ ചിത്രത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞെത്തിയ ചിത്രം വന്‍ നഷ്ടമാകുകയും പ്രണവിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്ത സാഹചര്യത്തില്‍ താരത്തിന്റെ അടുത്ത ചിത്രം ഏതാകും എന്നത് ആകാംക്ഷയുണര്‍ത്തിയിരുന്നു.
നിരവധി സംവിധായകര്‍ പ്രണവിനെ സമീപിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഏത് ചിത്രമാണ് താരം തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിട്ടുള്ളത് പ്രണവാണ്. ഈ ചിത്രത്തില്‍ പ്രണവിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു. എന്തായാലും പ്രണവ് നായകനായ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
Tags:pranav mohanlal