രാമലീലയ്ക്കു ശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 23ന് കാഞ്ഞിരപ്പള്ളിയില്‍ ആരംഭിക്കും. ഇന്നു രാവിലെ നടന്ന പൂജാ ചടങ്ങിലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മിക്കുന്നത്.
റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ ആദിയില്‍ നിന്നു വ്യത്യസ്തമായി പ്രണവിന് നായികയും പ്രണയ രംഗങ്ങളുമുണ്ടാകും. പുതുമുഖമാകും നായികയാകുന്നത്. നവംബറില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.