പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി നല്‍കുന്ന ചിത്രം ഒരുങ്ങുന്നത് പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കി. പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്കുള്ള വിമുഖത പ്രണവ് തന്റെ അരങ്ങേറ്റ ചിത്രമായ ആദിക്കു മുമ്പേ വ്യക്തമാക്കിയിരുന്നു. നായികയും പ്രണയവുമൊന്നുമില്ലാത്തതിനാലാണ് ആദിയില്‍ അഭിനയിക്കാന്‍ പ്രണവ് സമ്മതിച്ചതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ചിത്രത്തിലേക്ക് എത്തുമ്പോള്‍ പ്രണവ് ഈ കടുംപിടുത്തങ്ങളില്‍ അയവു വരുത്തുകയാണ്.
ജൂലൈ മുതല്‍ രണ്ടു മാസക്കാലമാണ് അരുണ്‍ ഗോപി ചിത്രത്തിന് പ്രണവ് ഡേറ്റ് നല്‍കിയിരിക്കുന്നത്. ജൂലൈ ആദ്യ വാരം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ഗോവയിലും കേരളത്തിലുമായാണ് ചിത്രീകരണം. ചിത്രത്തിലെ നായികയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.