ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഫന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ഫെബ്രുവരി മൂന്നാം വാരത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ, വാർത്താപ്രചരണം-എ.എസ് ദിനേശ്.
Shahad directorial ‘Prakashan Parakkatte’ censored with clean U. Dileesh Pothan, Mathew Thomas, Saiju Kurupp, Dhyan Sreenivasan, Aju Varghese in lead roles. Dhyan himself penning for this. Eyeing February release.