ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റനു ശേഷം വീണ്ടും ജി പ്രജേഷ് സെന്നിന്റെ ചിത്രത്തില്‍ ജയസൂര്യ നായകനായി എത്തുകയാണ്. വെള്ളം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ജയസൂര്യക്ക് എന്നാണ് സൂചന. വ്യത്യസ്ത ഗെറ്റപ്പുകളില്‍ ജയസൂര്യ ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.