മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ താരം പ്രാചി ടെഹ്ലാന് വിവാഹിതയാകുന്നു. ഡെല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിതി സരോഹയുമായുള്ള വിവാഹം ഓഗസ്റ്റ് 7നാണ് നടക്കുക. 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ദിവസം രാവിലെ ആയിരിക്കും നിശ്ചയം നടക്കുക. വൈകിട്ട് വിവാഹം നടക്കും. 50 പേര്‍ക്ക് മാത്രമാണ് ക്ഷണം. അതിഥികളോട് അര മണിക്കൂര്‍ ഇടവേളയിട്ടാണ് വരാന്‍ പരഞ്ഞിട്ടുള്ളതെന്നും കുറച്ചാളുകള്‍ മാത്രമാണെങ്കിലും വലിയ ഹോളിലാണ് ചടങ്ങു നടക്കുകയെന്നും പ്രാചി അറിയിച്ചു. മാസ്ക് ധരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാനിറ്റൈസറും ഉണ്ടാകും.
View this post on Instagram
Yes!! It’s happening!! Someone rightly said marriages are made in heaven. If you asked me few months back.. I would have said.. marriage isn’t on the cards.. !! And here I am .. super excited for 7th August 2020. Have been receiving so many DMs asking whom am I wearing on my big day! It’s none other than a classy elegant ‘lehenga’ by @sahilkochharofficial I fell in love with the outfit at first sight and it represents me as a person! Super Excited PS- Final Outfit will be revealed only on the 7th #shaadikalehenga #PrachiwedsRohit #sahilkochhardesigns #weddingoutfit #designerwear #sahilkochharcouture ________________________ @wfivecommunication
A post shared by PRACHI TEHLAN (@prachitehlan) on
ഇന്ത്യയുടെ മുന്‍ നെറ്റ്ബോള്‍ ക്യാപ്റ്റനായിരുന്ന പ്രാചി ബാസ്ക്കറ്റ് ബോള്‍ താരം എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഹിന്ദി സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ പ്രാചിയുടെ സിനിമയിലെ ഏറ്റവും പ്രധാന വേഷമായിരുന്നു മാമാങ്കത്തിലേത്. ഡെല്‍ഹിയില്‍ തന്നെയാണ് ചടങ്ങ് നടക്കുന്നത്. മമ്മൂട്ടിയോട് തനിക്കുള്ള ആദരവും സ്നേഹവും കേരളത്തോടുള്ള പ്രിയവും പല വേദികളിലും പ്രാചി തുറന്നുപറഞ്ഞിട്ടുണ്ട്.
Mamangam star Prachi Tehlan is getting ready for a wedlock. She will marry Rohith Saroha on Aug 7th.