മെഗാസ്റ്റാര്‍ മമ്മൂട്ടി വ്യത്യസ്ത രൂപ പകര്‍ച്ചകളില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ നായികയാകുന്നത് ബോളിവുഡ് താരം പ്രാചി ദേശായ്. വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ മുംബൈ, റോക്ക് ഓണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രാചിയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണിത്. മേയ് 10ന് കൊച്ചിയില്‍ തുടങ്ങുന്ന ഷെഡ്യൂളില്‍ പ്രാചി ജോയിന്‍ ചെയ്യും. കൂറ്റന്‍ സെറ്റൊരുക്കിയാണ് കൊച്ചിയില്‍ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഷെഡ്യൂള്‍ നടക്കുക. സജീവി പിള്ള സംവിധാനം ചെയ്യുന്ന ചിത്രം 50 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മിക്കുന്നത് വേണു കുന്നപ്പള്ളിയാണ്.
നേരത്തേ ചിത്രത്തിന്റെ ഒരാഴ്ച മാത്രം നീണ്ട ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിലെ പയറ്റ് രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരുക്ക് പറ്റിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മാമാങ്കത്തില്‍ മമ്മൂട്ടിയെത്തുന്നത് നാലു ഗെറ്റപ്പുകളിലാണ്. ഇതില്‍ 35 മിനിറ്റോളം നീളുന്ന ഒരു ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്നത് സ്‌ത്രൈണ ഭാവത്തിലാണ്. നായികയായ ദേവദാസി കഥാപാത്രത്തിനായി ഒരു മുംബൈ മോഡല്‍ എത്തുമെന്നാണ് സൂചന. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ച് നടിമാരില്‍ രണ്ട് പേരെ ബോളിവുഡില്‍ നിന്നും മൂന്ന് പേര്‍ മലയാളത്തില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്.
ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നു.
Tags:mamankammammoottyprachi desaisajeev pillaVenu kunnappilli