ബാഹുബലി താരം പ്രഭാസിന്റെ പുതിയ ചിത്രം സാഹോ ഈ വര്‍ഷം ഓഗസ്റ്റോടെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഹുബലിയിലൂടെ രാജ്യവ്യാപകമായി ആരാധകരെ ലഭിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ശൈലിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ മേക്കിംഗ് വിഡിയോ നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജപ്പാന്‍ ഭാഷയിലും ചിത്രം പുറത്തിറങ്ങുമെന്ന വിവരമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്നത്.
ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളില്‍ സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ വിതരണാവകാശം ഇതിനകം നല്‍കയിട്ടുണ്ട്. നേരത്തേ ബാഹുബലി ചിത്രത്തിന്റെ പ്രചരണത്തിനായി പ്രഭാസ് ജപ്പാനില്‍ എത്തിയിരുന്നു. തെലുങ്കിനു പുറമേ തമിഴിലും ഹിന്ദിയിലും മലയാളത്തിലും സഹോ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. സുജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറും ജാക്കിഷറോഫും ഉള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തിന്റെ ഭാഗമാണ്.
പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്റ്ററായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്നു.
Tags:PrabasSaaho