പൂമരം പാട്ടുകളാല്‍ സമ്പന്നമായൊരു ചിത്രമാണ്. കലോല്‍സവ വേദികളിലെ സംഭവ വികാസങ്ങളെ പാട്ടുകളാല്‍ കോര്‍ത്തിണക്കിയ ചിത്രത്തിലെ മൂന്നു പാട്ടുകള്‍ യൂട്യൂബില്‍ ഇറങ്ങി ഹിറ്റായിരുന്നു. കെഎസ് ചിത്ര ആലപിച്ച അറയ്ക്കല്‍ നന്ദകുമാര്‍ രചനയും സംഗീതവും നിര്‍വഹിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കാളിദാസ് ജയറാം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ശരാശരി കളക്ഷനുമായി മുന്നോട്ടു പോകുകയാണ്.