കോളെജ് പശ്ചാത്തലമാക്കി താനൊരുക്കിയ പൂമരത്തിന്റെ ഷൂട്ടിംഗ് ഏറെ നീണ്ടുപോയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ഏബ്രിഡ് ഷൈന്‍. 2016 സെപ്റ്റംബറിലാണ് എറണാകുളം മഹാരാജാസ് കോളെജില്‍ കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ക്യാംപസും ഫെസ്റ്റിവലുകളും കലാപ്രകടനങ്ങളുമെല്ലാം കടന്നുവരുന്ന ചിത്രം മഹാരാജാസിലെ സെറ്റില്‍ വേഗം ചെയ്തു തീര്‍ക്കേണ്ടതല്ല എന്ന് ആദ്യ ദിനങ്ങളില്‍ തന്നെ തോന്നി. വിഷ്വലുകള്‍ പലതും വിചാരിച്ച പോലെ വരുന്നില്ലെന്നു തോന്നി. തുടര്‍ന്ന് ഒരു റിലീസ് തീയതി മുന്നില്‍ക്കണ്ട് ഷൂട്ടി ചെയ്യേണ്ടെന്നും പ്ലാന്‍ ചെയ്ത് സമയമെടുത്ത് ക്ഷമയോടെ ചിത്രീകരിക്കാമെന്നും തീരുമാനിക്കുകയായിരുന്നു. കാളിദാസും നിര്‍മാതാവ് ഡോ.പോളും ഇതിനൊപ്പം നിന്നുവെന്നും ഏബ്രിഡ് ഷൈന്‍ വ്യക്തമാക്കുന്നു. പുതിയ നിരവധി പ്രതിഭകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മാര്‍ച്ച് 9നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തുന്നത്.