അവതാരക, നടി, വ്‌ലോഗര്‍, ബിഗ് ബോസ് മല്‍സരാര്‍ത്ഥി എന്നീ നിലകളിലയിലുമെല്ലാം ശ്രദ്ധ നേടിയ പേളി മാണി ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സീരിയല്‍ താരവും മോഡലുമായ ഭര്‍ത്താവ് ശ്രീനിഷും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിശേഷം അറിയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായതും വിവാഹത്തിനായി തീരുമാനമെടുത്തതും. ഇപ്പോൾ മെറ്റേണിറ്റി വെയറില്‍ പേളി മാണിയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
‘രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്നായിരുന്നു ഗർഭിണിയായ വിവരം അറിയിച്ചു കൊണ്ട് ഒരു വീഡിയോയ്ക്ക് നേരത്തെ പേളി ക്യാപ്ഷൻ നൽകിയത്. പേളിക്കൊപ്പം സൂര്യാസ്തമയം കാണുന്ന വീഡിയോ വഴിയാണ് ശ്രീനിഷ് സന്തോഷ വിവരം അറിയിച്ചത്. 2019 മേയ് അഞ്ചിനും എട്ടിനുമായിരുന്നു പേളി-ശ്രീനിഷ് വിവാഹം നടക്കുന്നത്.
Star couple Pearley Maney and Sreenish Aravind expecting their first baby soon. Here is the photoshoot video of Pearley in maternity wear.