ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഇനി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്. ദുല്‍ഖര്‍ പൂര്‍ത്തിയാക്കിയ തമിഴ് ചിത്രം ‘ കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഹിന്ദി ചിത്രം സോയാ ഫാക്റ്റര്‍ എന്നിവയുടെ റിലീസ് നീണ്ടു പോകുകയാണ്. സുകുമാരകുറുപ്പിന്റെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍ താരമുള്ളത്. ഒരു മാഗസിനായി ഡിക്യൂ നടത്തിയ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
സമ്മിശ്ര അഭിപ്രായങ്ങളാണ് യമണ്ടന്‍ പ്രേമകഥയെ കുറിച്ച് ഉയര്‍ന്നതെങ്കിലും തിയറ്ററുകളില്‍ ശരാശരി വിജയം സ്വന്തമാക്കാന്‍ ചിത്രത്തിനായിരുന്നു. ദുല്‍ഖര്‍ ഏറെക്കാലത്തിന് ശേഷം എത്തുന്നു എന്നതു തന്നെയായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചത്.
Here is a stylish photoshoot video of Dulquer Salman who currently returned to his home turf with Oru Yamandan Premakatha