മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയായത്. മൂന്നു ദിവസത്തെ അവസാനഘട്ട ഷൂട്ടിംഗിലും പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഒടിയന്റെ സെറ്റില്‍ താന്‍ നടത്തിയ ഒരു കാര്‍ സ്റ്റണ്ടിന്റെ വിഡിയോ പീറ്റര്‍ ഹെയ്ന്‍ പുറത്തുവിട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാരണാസിയില്‍ ചിത്രീകരണം ആരംഭിച്ച അഞ്ചു ഷെഡ്യൂളുകളായാണ് പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന്റെ മേക്ക് ഓവറിനെടുത്ത സമയവും താരങ്ങളുടെ ഡേറ്റുകള്‍ തമ്മില്‍ വന്ന ഉരസലും ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിപ്പിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനും അവസാന ഘട്ടത്തിലാണെന്നും ഡിസംബര്‍ 14ന് തന്നെ റിലീസ് ഉണ്ടാകുമെന്നും സംവിധായകന്‍ വി എ ശ്രീകുമാര്‍ അറിയിക്കുന്നു.