മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായി വ്യത്യസ്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തതിലൂടെയാണ് മലയാളികള്‍ക്ക് പീറ്റര്‍ ഹെയ്ന്‍ കൂടുതല്‍ പരിചിതനായത്. ബാഹുബലി, ഏഴാം അറിവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ആക്ഷന്‍ മാസ്റ്റര്‍ എന്ന പേര് അതിനകം അദ്ദേഹത്തിനുണ്ട്.
എന്നാല്‍ പുലിമുരുകന് മുന്‍പ് തന്നെ പീറ്റര്‍ ഹെയ്ന്‍ മലയാള സിനിമയുമായി സഹകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് അടുത്തിടെ ഒരു ചടങ്ങില്‍ സിദ്ദിഖ്. രാവണ പ്രഭു എന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലുള്ള സിദ്ദിഖും മോഹന്‍ലാലും തമ്മിലുള്ള സ്റ്റണ്ട് ഒരുക്കിയതിനു പിന്നില്‍ പീറ്റര്‍ ഹെയ്‌നും ഉണ്ടായിരുന്നു. അക്കാലത്ത് പലരുടെയും അസോസിയേറ്റായിട്ടായിരുന്നു പീറ്റര്‍ ഹെയ്‌നിന്റെ പ്രവര്‍ത്തനം. തന്റെ തുടക്കകാലമാണ് അതെന്ന് പീറ്റര്‍ ഹെയ്‌നും പറഞ്ഞു.
Tags:Peter HeinRavanaprabhu