പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ ഏറേ ശ്രദ്ധ നേടിയ സംവിധായകന്‍ അജയന്‍ അന്തരിച്ചു. 1990 ല്‍ ആണ് എം ടി വാസുദേവന്‍ നായരുടെ രചനയിലാണ് അജയന്‍ സംവിധായകനാകുന്നത്. പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ അജയന്‍ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരവും നേടി. 1992 ലെ ലോകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു. പിന്നീടൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. എംടിയുടെ തന്നെ മാണിക്യക്കല്ല് സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും യാഥാര്‍ത്ഥ്യമായില്ല. നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനാണ്.
Tags:AjayanPerunthachan director