മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ കരുത്തുമായി തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ പ്രദര്‍ശനം നാളെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍. റാം സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇതിനകം ചിത്രത്തിലെ രംഗങ്ങള്‍ കണ്ട പ്രമുഖരില്‍ നിന്ന് ഏറെ അഭിനന്ദനം നേടിക്കഴിഞ്ഞു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഏറെ നാളായ ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു എങ്കിലും ആദ്യ പ്രദര്‍ശനം അന്താരാഷ്ട്ര തലത്തിലാണെന്നത് ആവേശത്തിന് വഴിവെക്കുന്നു. ഏപ്രിലിലോ മേയിലോ ആയി ചിത്രം തിയറ്ററുകളിലെത്തും.
Tags:mammoottyperanpramrot