വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴ് സിനിമാ ലോകത്ത് തിരിച്ചെത്തുന്ന ചിത്രം പേരന്‍പ് റിലീസിന് തയാറെടുക്കുന്നു. ഏറെ ഭാവാഭിനയ സാധ്യതയുള്ള അമുദന്‍ എന്ന കഥാപാത്രം മെഗാതാരത്തിന് വീണ്ടും അവാര്‍ഡുകള്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയാകുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടിയോളം മനോഹരമാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ല എന്നു കരുതിയതിനാല്‍ സംവിധായകന്‍ റാം വര്‍ഷങ്ങളോളമാണ് അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നത്.
ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ഒരു ആഗോള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്കും സ്വീകാര്യമാകുമെന്ന വിലയിരുത്തലില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം മലയാളത്തില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.
Tags:mammoottyperanpram