കല്ക്റ്റര്‍ ബ്രോ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ പ്രശാന്ത് നായര്‍ ഐഎഎസ്, ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, രാജീവ് പിള്ള, പേളി മാണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഹൂ ഇന്ന് തിയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. തിയറ്റര്‍ ലിസ്റ്റ് കാണാം
ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് ദേവലോകയാണ്. രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഹൂ. ആദ്യ ഭാഗമായ ഇസബെല്ല പിന്നീടാണ് തിയറ്ററുകളിലെത്തുക എന്ന വേറിട്ട രീതിയാണ് സ്വീകരിക്കുന്നത്. സൈക്കോ ത്രില്ലര്‍ സ്വഭാവമാണ് ഈ സിനിമാ പരമ്പരയ്ക്കുള്ളത്. ശ്രീകാന്ത് മേനോന്‍, സജിന്‍ സലീം, ശങ്കര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
കൂടുതല്‍ സിനിമാ വാര്ത്ത8കളും വിശേഷങ്ങളും അറിയുന്നതിന് സില്മരയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. മറ്റ് ചാറ്റുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇത് ഒരു അഡ്മിന്‍ ഓണ്ലി ഗ്രൂപ്പാണ്