New Updates

പേളിയും ഷിയാസും ബിഗ് ബോസിനെ കണ്ടെത്തി- വിഡിയോ

ബിഗ് ബോസ് സീസണ്‍ വണിലെ ഫൈനല്‍ വരെയെത്തിയ മല്‍സരാര്‍ത്ഥികളാണ് ഷിയാസും പേളിയും. ഇരുവരും മുമ്പ് പരിചിതരാണെങ്കിലും ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് അടുത്ത സുഹൃത്തുക്കളായി മാറിയത്. അവസാന ഘട്ടത്തില്‍ ചില പിണക്കങ്ങളൊക്കെ ഉണ്ടായെങ്കിലും ഇപ്പോഴും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ പേളിയുടെ വീട്ടില്‍ ഷിയാസ് നടത്തിയ സൗഹൃദ സന്ദര്‍ശനത്തിനിടെ അവര്‍ ബിഗ് ബോസ് ഓര്‍മയില്‍ ചെയ്ത വിഡിയോ ശ്രദ്ധേയമാകുകയാണ്.

View this post on Instagram

When Bigg Boss came Home and called us to the Confession Room. @shiyaskareem 🤣 SPS for Life Come soon @srinish_aravind !!!! Waiting for you!!!😋❤️

A post shared by Pearle Maaney (@pearlemaany) on


ശ്രീനിഷുമായുള്ള വിവാഹത്തിന് തന്റെ അമ്മ സമ്മതം മൂളിയെന്ന സന്തോഷ വിവരവും ഇന്‍സ്റ്റഗ്രാമിലൂടെ പേളി അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ ശ്രീനിഷുമൊത്തുള്ള പ്രണയ നിമിഷങ്ങളും പേളി പങ്കുവെച്ചിരിക്കുന്നു.

View this post on Instagram

My Amma… She is My Angel. She conveys a big thanks to All of You for Your Love and support ❤️ PS: Yes… She Agreed😉

A post shared by Pearle Maaney (@pearlemaany) on

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ