മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് റിയാലിറ്റി ഷോ സീസണ്‍ വണിലെ ഒരു പ്രധാന സംഭവ വികാസമായിരുന്നു മല്‍സരാര്‍ത്ഥികളായ പേളിക്കും ശ്രീനിഷിനും ഇടയില്‍ ഉണ്ടായ പ്രണയം. 100 ദിവസം മറ്റ് ആശയവിനിമയ ഉപാധികളൊന്നുമില്ലാതെ ബിഗ്‌ബോസ് ഹൗസില്‍ കഴിഞ്ഞ ഇരുവരും ഗെയ്മിന്റെ ഭാഗമായാണ് പ്രണയത്തില്‍ ഏര്‍പ്പെടുന്നതെന്നും ബിഗ് ബോസ് ഹൗസിന് പുറത്ത് ഇരുവരും പിരിയുമെന്നും മറ്റ് മല്‍സരാര്‍ത്ഥികളില്‍ ചിലരും പുറത്തുള്ളവരും വിലയിരുത്തിയിരുന്നു.
View this post on InstagramPeace Love And Music to All ❤️ @srinish_aravind
എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവന്നിട്ടും ഇരുവരും പ്രണയം സജീവമായി മുന്നോട്ടു കൊണ്ടു പോകുകയാണ്. തന്റെ അമ്മ ശ്രീനിഷുമായുള്ള വിവാഹത്തിന് സമ്മതിച്ചതായി പേളി നേരത്തേ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഇടക്കിടെ ഇരുവരും കണ്ടുമുട്ടുകയും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
View this post on InstagramTea time with Churalamma 😘😘😘😍😍 @pearlemaany
View this post on InstagramKeep smiling always churalamme😍😍😍 @pearlemaany (sorry e pic upload cheyyan vendi aaanu i deleted my last post😋😋😋😁 )
View this post on InstagramYou always makes me smile just by being there 😘😘 love u @pearlemaany
View this post on InstagramAll the best dear @pearlemaany love u 😘😘😘 #whomoviepremiere
ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരിയില്‍ വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇരുവരുടെയും പുതിയ ഫോട്ടോകള്‍ കാണാം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ