മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് റിയാലിറ്റി ഷോ സീസണ്‍ വണിലെ ഒരു പ്രധാന സംഭവ വികാസമായിരുന്നു മല്‍സരാര്‍ത്ഥികളായ പേളിക്കും ശ്രീനിഷിനും ഇടയില്‍ ഉണ്ടായ പ്രണയം. 100 ദിവസം മറ്റ് ആശയവിനിമയ ഉപാധികളൊന്നുമില്ലാതെ ബിഗ്‌ബോസ് ഹൗസില്‍ കഴിഞ്ഞ ഇരുവരും ഗെയ്മിന്റെ ഭാഗമായാണ് പ്രണയത്തില്‍ ഏര്‍പ്പെടുന്നതെന്നും ബിഗ് ബോസ് ഹൗസിന് പുറത്ത് ഇരുവരും പിരിയുമെന്നും മറ്റ് മല്‍സരാര്‍ത്ഥികളില്‍ ചിലരും പുറത്തുള്ളവരും വിലയിരുത്തിയിരുന്നു.
ഷോയുടെ അവസാന ആഴ്ച ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ പിണക്കങ്ങള്‍ ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ അതെല്ലാം ഗെയ്മിന്റെ സമ്മര്‍ദം മൂലമുണ്ടായ സൗന്ദര്യ പിണക്കം മാത്രമാണെന്നും ഒരുമിച്ച് തുടരാനാണ് താല്‍പ്പര്യമെന്നും ഗ്രാന്‍ഡ് ഫിനാലെ ദിവസം പുറത്തെത്തിയ ശ്രീനിഷ് വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ വെച്ചു തന്നെ പേളിയുടെ അച്ഛനുമായി ശ്രീനിഷ് ഇക്കാര്യം സംസാരിച്ചുവെന്നാണ് സൂചന.
ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങി അടുത്ത ദിവസവും പേളിക്കൊപ്പമായിരുന്നു ശ്രീനിഷിന്റെ ബ്രേക്ക് ഫാസ്റ്റ്. ഇരുവരും ഒന്നിച്ചെടുത്ത ആദ്യ സെല്‍ഫി പേളി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ വരാനിരിക്കുന്നു എന്നും പേളി പറയുന്നു. വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് സമ്മതം മൂളിയതായാണ് ഇത് വ്യക്തമാക്കുന്നത്.
100 നാളുകള്‍ക്കു ശേഷം പേളിയില്ലാത്ത ദിവസമാണിതെന്നും ഒരു പാട് മിസ് ചെയ്യുന്നുവെന്നുമാണ് സെല്‍ഫി ഷെയര്‍ ചെയ്ത് ശ്രീനിഷ് പറഞ്ഞത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ