‘പാട്ട്’ മാറ്റിവെച്ച് പൃഥ്വിരാജ് ചിത്രത്തിനൊരുങ്ങി അല്‍ഫോണ്‍സ് പുത്രന്‍
പ്രേമം എന്ന തന്‍റെ ഹിറ്റ് ചിത്രം കഴിഞ്ഞ 6 വര്‍ഷം പിന്നിടുമ്പോഴും പുതിയ ഒരു സിനിമ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് വന്നിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ‘പാട്ട്’ ആണ് തന്‍റെ അടുത്ത ചിത്രമെന്ന് അല്‍ഫോണ്‍സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നായന്‍താരയെ ആണ് നായികയായി ഉറപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ പ്രധാന താരങ്ങളുടെ ഡേറ്റിലെ പ്രശ്നം കാരണം ചിത്രം മാറ്റിവെച്ചുവെന്നാണ് പുതിയ വിവരം. നേരത്തേ കാളിദാസിനെ നായകനാക്കി ആലോചിച്ചിരുന്ന ചിത്രമാണിത്. ചിത്രം ഏറെ വൈകിയതിനെ തുടര്‍ന്ന് കാളിദാസ് മാറുകയായിരുന്നു.
ഇപ്പോള്‍ ഉടന്‍ തന്നെ മറ്റൊരു ചിത്രം പൃഥ്വിരാജുമൊത്ത് ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് അല്‍ഫോണ്‍സ്. കഴിഞ്ഞ രണ്ട് മാസമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അല്‍ഫോണ്‍ ഒരുക്കിയ തിരക്കഥയില്‍ പൃഥ്വി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
Director Alphonse Puthran is gearing for a Prithviraj starrer soon. He postponed Fahadh Faasil-Nayanthara starrer ‘Paattu’ due to date issues.