നാലു തുടര്‍ വിജയങ്ങളുടെ നിറവില്‍ നില്ക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രം പതിനെട്ടാം പടിയാണ്. തിരക്കഥാകൃത്ത് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
ജൂലൈ അഞ്ചിനാണ് പതിനെട്ടാംപടി തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും എത്തുന്നു. വമ്പന്‍ ആക്ഷനാണ് പതിനെട്ടാം പടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്.
The Man 🔥 2019's 5th Hit Loading 👌#PathinettamPadi @AugustCinemaInd Production 🔥 Grand Release On July 5th !! 😎 pic.twitter.com/EmbKhMugbf
— Kerala Box Office Updates (@KeralaBoxOffees) June 22, 2019
ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച ഒരു കാംപില്‍ പങ്കെടുക്കവേ ശങ്കര്‍ രാമകൃഷ്ണന് പതിനെട്ടാം പടിയുടെ പ്രമേയം സംബന്ധിച്ച ചെറിയ സൂചന നല്‍കിയിരുന്നു.
ന്റെ പൊന്നോ..😍😍😍
മാരകം 🙄🙄😍😍
ജോൺ എബ്രഹാം പാലക്കൽ@mammukka #PathinettamPadi #JohnAbrahamPalackal 😍😍😘 pic.twitter.com/BvKFpmuIwZ— Mammootty Trends (@MammukkaTrends) June 22, 2019
അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന് അന്ന് പറഞ്ഞത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
Shankar Ramakrishnan’s directorial debut Pathinettam Padi releasing on July 5. Mammootty plays John Abraham Palakkal. Here are some working stills.