തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി അടുത്തവര്‍ഷം മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പ്രിഥ്വിരാജും ടോവിനോ തോമസും ഉണ്ടാകുമെന്നാണ് സൂചന. ഓഗസ്റ്റ് സിനിമാസിന്റെയും മമ്മൂട്ടിയുടെയും ആദ്യ 50 കോടി ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്ത അതേ ദിവസം ചിത്രം പുറത്തെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം.
വമ്പന്‍ ആക്ഷനാണ് പതിനെട്ടാംപടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. കഴിഞ്ഞ ഡിസംബറില്‍ ചിത്രത്തിലെ പുതുമുഖങ്ങള്‍ക്കായി കെച്ചയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കാംപ് നടത്തിയിരുന്നു.
മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച ഒരു കാംപില്‍ പങ്കെടുക്കവേ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാം പടിയുടെ പ്രമേയം സംബന്ധിച്ച ചെറിയ സൂചന നല്‍കിയിരുന്നു. ഇത് നിങ്ങളെ പോലുള്ളവരുടെ അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന്‍ അന്ന് പറഞ്ഞത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
മമ്മൂട്ടി ചിത്രം മാമാങ്കത്തിനും ആക്ഷന്‍ ഒരുക്കുന്നത് മാസ്റ്റര്‍ കെച്ചയാണ്. ഓഗസ്്റ്റ് സിനിമാസ് പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ക്ക് തിരക്കഥ ഒരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.